കോര്‍ക്കില്‍ ഡബിള്‍ ഡെക്കര്‍ ബസ് റെയില്‍ പാലത്തിലേയ്ക്ക് ഇടിച്ചുകയറി. ഡബ്ലിന്‍ ഹില്‍ പ്രദേശത്ത് വച്ച് തിങ്കളാഴ്ച രാവിലെ 9.10-ഓടെയാണ് ബ്ലാക്ക് പൂളിലേയ്ക്ക് പോകുകയായിരുന്ന Bus Éireann ബസ് അപകടത്തില്‍ പെട്ടത്.
അപകടസമയം ബസില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നും, ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും Bus Éireann വക്താവ് പറഞ്ഞു. രാജ്യത്തെ റെയില്‍വേ സംവിധാനം പതിവ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
അതേസമയം അപകടം കാരണം കോര്‍ക്കില്‍ നിന്നും Dublin Heuston-ലേയ്ക്കുള്ള ട്രെയിന്‍ 30 മിനിറ്റ് വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. എഞ്ചിനീയര്‍മാര്‍ പാലം പരിശോധിച്ചതായും, കാര്യമായ കേടുപാടുകളില്ലാത്തതിനാല്‍ സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്നും Irish Rail വ്യക്തമാക്കി.
ഡബ്ലിന്‍ ഹില്‍ പ്രദേശത്തെ റെയില്‍വേ പാലത്തില്‍ അപകടം പതിവാകുന്നതായും, ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിക്കുന്നതിന് മുമ്പ് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശത്തെ കൗണ്‍സിലറായ Kenneth O’Flynn ആവശ്യപ്പെട്ടു. നേരത്തെ പ്രശ്നം പരിഹരിക്കാനായി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.