അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഐറിസ് മീഡിയ നടത്തുന്ന പുസ്തകമേള ജൂണ്‍ 3, ജൂണ്‍ 17 തീയതികളിലായി നടക്കുന്നു. ചിന്താ പബ്ലിഷേഴ്‌സുമായി സഹകരിച്ചാണ് മേള. കൗണ്ടി ഡബ്ലിനിലെ Primroe Lane-ല്‍ ഉള്ള Lucan Youth Centre ആണ് മേളയുടെ വേദി.
മേളയുടെ അനുബന്ധ പരിപാടികളായി പുസ്തക പ്രകാശനം, പുസ്തകചര്‍ച്ച, അവതരണം, കവിതാ സന്ധ്യ എന്നിവ ഉണ്ടായിരിക്കും.
ജെയിംസ് ജോയ്‌സ് ദിനമായ ജൂണ്‍ 16 വൈകിട്ട് 5 മണിക്ക് ഡബ്ലിനിലെ 43 Essex Street East-ലുള്ള കൊണോലി ബുക്ക്‌സ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സാഹിത്യ സന്ധ്യയിലേക്ക് എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാകര്‍ പറഞ്ഞു. ചടങ്ങില്‍ പുസ്തക ചര്‍ച്ചയില്‍ കേരളത്തിലെ മുന്‍മന്ത്രിയും സുപരിചിതയുമായ ശ്രീ കെ കെ ശൈലജ, മന്ത്രി എം ബി രാജേഷ് എന്നിവര്‍ പങ്കെടുക്കും.
കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ (കെ കെ ശൈലജ) പരാജയപ്പെട്ട കമ്പോള ദൈവം (എം ബി രാജേഷ്), ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ളതല്ല (റാണി സുനില്‍), ജോണ്‍ വര്‍ഗ്ഗീസിന്റെ കവിതകള്‍ (ജോണ്‍ വര്‍ഗ്ഗീസ്), അയര്‍ലണ്ട്: കാഴ്ച, സംസ്‌കാരം, ചരിത്രം (ഡോ. ജോര്‍ജ്ജ് ലസ്ലി), റേ മുതല്‍ ലണ്ടന്‍ ഫെസ്റ്റിവല്‍ വരെ (മണമ്പൂര്‍ സുരേഷ്) എന്നീ പുസ്തകങ്ങളുടെ അവതരണവും ചര്‍ച്ചയും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Rajan Chittar 087 282 3727
Anoop Joseph- 089 232 3353
Abhilash G Karimbannur 087 628 4996