വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി Armagh-യില്‍ നിന്നും കാണാതായ 21-കാരിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. ജൂണ്‍ 3-ന് Ballymena town പ്രദേശത്ത് നിന്നുമാണ് Chloe Mitchel എന്ന യുവതിയെ കാണാതായത്. ടൗണിലെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
പ്രദേശത്തിന് സമീപത്തെ Braid പുഴയിലും, പരിസരത്തുമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ഇവിടെയാണ് ഇവരെ അവസാനമായി കണ്ടത്. പോലീസിന് പുറമെ Community Rescue Service വാഹനങ്ങളും, രക്ഷാസംഘവും ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുകയാണ്.
![](https://i0.wp.com/www.rosemalayalam.com/wp-content/uploads/2023/06/Chloe-Mitchell-2.jpg?resize=960%2C640&ssl=1)
സംഭവവുമായി ബന്ധപ്പെട്ട് 26 വയസുള്ള ഒരു പുരുഷനെ Lurgan-ല്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നതായി പോലീസ് അറിയിച്ചു.
James Street-ന് നേരെ Chloe നടന്നുപോകുന്ന ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്. കറുത്ത ഒരു North Face സ്റ്റൈലിലുള്ള ജാക്കറ്റ്, വെളുത്ത ടീഷര്‍ട്ട്, ലെഗ്ഗിന്‍സ്, Nike ട്രെയിനേഴ്സ് എന്നിവയാണ് ഇവര്‍ ധരിച്ചിരുന്നത്.
Chloe-യെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 101 എന്ന നമ്പറില്‍ വടക്കന്‍ അയര്‍ലണ്ട് പോലീസിനെ ബന്ധപ്പെടണം.