അയർലണ്ടിൽ തൊലിപ്പുറത്തെ കാൻസർ സർവസാധാരണം; സൂര്യാഘാത മുന്നറിയിപ്പുമായി HSE

അയര്‍ലണ്ടില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഉണ്ടായേക്കാമെന്ന് HSE മുന്നറിയിപ്പ്. കുട്ടികളെ പ്രത്യേകമായും വെയിലില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തണമെന്നും ആരോഗ്യവിദഗദ്ധര്‍ പറയുന്നു.

HSE-യുടെ SunSmart കാംപെയിന്‍ വഴിയാണ് മുന്നറിയിപ്പ്. നേരിട്ട് വെയില്‍ കൊണ്ടാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുമെന്നും, ഇത് തൊലിപ്പുറത്തെ കാന്‍സര്‍, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും HSE ഓര്‍മ്മിപ്പിക്കുന്നു.

അയര്‍ലണ്ടില്‍ തൊലിപ്പുറത്തെ കാന്‍സര്‍ വളരെ സാധാരണമായി കണ്ടുവരുന്ന അസുഖമാണ്. ഓരോ വര്‍ഷവും 13,000-ല്‍ അധികം പേര്‍ക്കാണ് പുതുതായി അസുഖം ബാധിക്കുന്നത്.

മുഖം, കൈകളുടെ പുറംഭാഗം എന്നിങ്ങനെ വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ഫാക്ടര്‍ 50 ഉള്ള സണ്‍ സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. അള്‍ട്രാ വയലറ്റ് സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങളും ഉപയോഗിക്കണം. വെയില്‍ വസ്ത്രത്തിനുള്ളിലൂടെ ശരീരത്തില്‍ ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. വസ്ത്രം സൂര്യന് നേരെ പിടിക്കുമ്പോള്‍ വെളിച്ചം അകത്ത് കടക്കുന്നുണ്ടോ എന്ന് നോക്കി വേണം വസ്ത്രം തെരഞ്ഞെടുക്കാന്‍. കോട്ടണ്‍ പോലുള്ള തുണിത്തരങ്ങളാണ് ഇതിന് ഉത്തമം. ലിനന്‍ ഗുണം ചെയ്‌തേക്കില്ല.

Share this news

Leave a Reply

%d bloggers like this: