അയര്‍ലണ്ടില്‍ ഈ വാരാന്ത്യം അന്തരീക്ഷ താപനില 25 ഡിഗ്രി വരെ ഉയരുമെന്ന് Met Eireann. കനത്ത ന്യൂനമര്‍ദ്ദം കാരണം വരണ്ട കാലാവസ്ഥയും, വെയിലും ലഭിക്കുന്നത് തുടരുമെന്നാണ് പ്രവചനം.
ഇന്ന് (ശനിയാ്ച) വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളില്‍ മേഘം ഉരുണ്ടുകൂടിയേക്കാം. 18 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില. പടിഞ്ഞാറന്‍ പ്രദേശത്ത് നല്ല ചൂട് അനുഭവപ്പെടുമ്പോള്‍, കിഴക്കന്‍ പ്രദേശത്ത് ചൂട് കുറവായിരിക്കും. ചെറിയ കാറ്റും വീശും.
ഞായറാഴ്ചയും, നല്ല വെയിലും ചൂടുമാണ് രാജ്യത്ത് അനുഭവപ്പെടുക. 18 മുതല്‍ 24 ഡിഗ്രി വരെയുള്ള താപനില, പടിഞ്ഞാറന്‍, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 25 ഡിഗ്രി വരെ ഉയരാം.
തിങ്കളാഴ്ചയും ചൂട് തുടരുമെങ്കിലും വടക്ക് പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കാം. 19 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും വടക്കന്‍ പ്രദേശത്തെ താപനില. അതേസമയം പടിഞ്ഞാറന്‍, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 25 ഡിഗ്രി വരെ ചൂട് ഉയരാം.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലും വരണ്ട കാലാവസ്ഥയും, ചൂടും തുടരും. 19 മുതല്‍ 24 വരെയും, ചിലയിടങ്ങളില്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.