സെക്സിനെ ഒരു സ്‌പോര്‍ട്ട് ആയി അംഗീകരിക്കുന്ന ആദ്യ രാജ്യമായി സ്വീഡന്‍. ഇതോടെ ആദ്യ യൂറോപ്യന്‍ സെക്‌സ് ചാംപ്യന്‍ഷിപ്പ് നടത്താനുള്ള ഒരുക്കത്തിലുമാണ് രാജ്യം.
ജൂണ്‍ 8-ന് ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിന് ചുക്കാന്‍ പിടിക്കുന്നത് ദി സ്വീഡിഷ് സെക്‌സ് ഫെഡറേഷനാണ്. ഏതാനും ആഴ്ചകള്‍ നീളുന്ന ചാംപ്യന്‍ഷിപ്പില്‍ ദിവസവും 6 മണിക്കൂറാണ് മത്സരങ്ങള്‍ ഉണ്ടാകുക.
ദിവസവും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ഓരോ മത്സരത്തിനും ലഭിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി 20 പേര്‍ ഇതിനോടകം ചാംപ്യന്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ജൂറിയുടെയും, പ്രേക്ഷകരുടെയും വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ചാംപ്യന്‍ഷിപ്പിലെ വിജയികളെ തീരുമാനിക്കുക. പ്രേക്ഷകരുടെ വോട്ടിന് 70 ശതമാനവും, മൂന്നംഗ ജൂറിയുടെ വോട്ടിന് 30 ശതമാനവുമാണ് മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുക.
16 ഇനങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.