കോർക്ക് ഇന്ത്യൻ നഴ്‌സസ് സംഘടിപ്പിക്കുന്ന സമ്മർ ഫെസ്റ്റ് ജൂൺ 11-ന്

കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് (COINNs) സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 11 ഞായറാഴ്ച. രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ കോര്‍ക്കിലെ Togher-ലുള്ള St. Finbarr’s National Club-ല്‍ വച്ച് നടത്തപ്പെടുന്ന ഫെസ്റ്റില്‍ മെക്‌സിക്കന്‍ ഡാന്‍സ്, കരാട്ടേ ഷോ , അനുഗ്രഹ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തപരിപാടി, വടംവലി, ഡബ്ലിന്‍ ഓയാസിസ് അവതരിപ്പിക്കുന്ന ബെല്ലി ഡാന്‍സ് എന്നിവ ഉണ്ടാകും. ഒപ്പം കാര്‍മിക്, എം50 ബാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് പെര്‍ഫോമന്‍സും ശ്രദ്ധയാകര്‍ഷിക്കും.

പരിപാടി നടക്കുന്ന ഹാളില്‍ വിവിധ വിഭവങ്ങളുടെ ഭക്ഷണസ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള ടോയ് സ്റ്റാളുകള്‍ എന്നിവ ജനങ്ങള്‍ക്കായി തുറക്കുന്നുണ്ട്.

കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് കുടുംബം ഒരുക്കുന്ന ഗാന, നൃത്ത പരിപാടികളും രസാനുഭവമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജിതിന്‍- 0894 996636
സജീവ്- 0894 824637
റീമ- 0871 626467
രമ്യ- 0894 363163

Share this news

Leave a Reply

%d bloggers like this: