താല ഗാര്‍ഡ സ്‌റ്റേഷനില്‍ അറസ്റ്റ് ചെയ്തയാളുടെ ബാഗില്‍ നിന്നും കണ്ടെടുത്തത് പൈപ്പ് ബോംബുകള്‍. വെള്ളിയാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ഇയാളുടെ ബാഗില്‍ നിന്നും ബോംബ് കണ്ടെടുത്തത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ഒഴിപ്പിച്ചിരുന്നു.
ബോംബ് സ്‌ക്വാഡ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ബാഗില്‍ ഉണ്ടായിരുന്നത് പൈപ്പ് ബോംബാണെന്ന് വ്യക്തമായത്. രണ്ട് ബോംബുകളാണ് ഉണ്ടായിരുന്നത്.
തുടര്‍ന്ന് പ്രതിയായ Rathfarnham സ്വദേശി Darren Kane (41)-നെ തിങ്കളാഴ്ച താല ജില്ലാ കോടതിയില്‍ ഹാജരാക്കി. ജാമ്യാപേക്ഷ നല്‍കാത്തതിനാല്‍ ഇയാളെ ഗാര്‍ഡ കസ്റ്റഡിയില്‍ വിട്ടു.