ഫ്രാന്‍സിന്റെ സൈനിക വിമാനം അടിയന്തരമായി കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. വെള്ളിയാഴ്ച രാവിലെയാണ് ഫ്രാന്‍സ് സൈന്യത്തിന്റെ ATR-ല്‍ പെടുന്ന ഇരട്ട എഞ്ചിന്‍ വിമാനം 23 യാത്രക്കാരടക്കം കോര്‍ക്കില്‍ ഇറക്കിയത്.
വിമാനത്തിന്റെ പിന്‍ഭാഗത്ത് തീപിടിത്തം ഉണ്ടായേക്കുമെന്ന സംശയത്തിലായിരുന്നു അടിയന്തര ലാന്‍ഡിങ്.
ലാന്‍ഡിങ് സമയത്ത് എയര്‍പോര്‍ട്ട് പോലീസ്, ഫസര്‍ സര്‍വീസ് എന്നിവര്‍ അടിയന്തരസഹായത്തിനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
സൈനിക വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് കാരണം മാഞ്ചസ്റ്ററിലേയ്ക്കുള്ള Ryanair ഏഴ് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.