വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാറുണ്ടോ? ഇവിടെ വിവരമറിയിക്കാം

രാജ്യത്ത് എവിടെയെങ്കിലും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ തങ്ങളെ വിവരമറിയിക്കണമെന്ന് Dublin Society for the Prevention of Cruelty to Animals (DSPCA). നിലവിലെ മൃഗസംരക്ഷണ നിയമം പര്യാപ്തമാണെങ്കിലും, ഉടമകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് കണ്ടാല്‍ അത് സംഘനകളെ അറിയിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് DSPCA എജ്യുക്കേഷന്‍, മീഡിയ മേധാവിയായ Gillian Bird വ്യക്തമാക്കി. ആരെങ്കിലും ഇത്തരത്തില്‍ മൃഗങ്ങളെ ഉപേക്ഷിക്കുന്നതായി കണ്ടാല്‍ അവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടി എഴുതി വച്ച് തങ്ങളെ അറിയിക്കണമെന്നും Bird കൂട്ടിച്ചേര്‍ത്തു.

പല കാരണങ്ങളാലാണ് ആളുകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതെന്ന് പറഞ്ഞ Bird, വഴിയില്‍ ഉപേക്ഷിക്കുന്നത് അവയെ സുരക്ഷിതരല്ലാതാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. അഥവാ വളര്‍ത്തുമൃഗങ്ങളെ കളയുകയാണെങ്കില്‍ അവയെ കണ്ടെത്താന്‍ സാധിക്കുന്ന, സുരക്ഷിതമായ ഇടങ്ങളില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്, അല്ലാതെ ഉപേക്ഷിക്കുകയല്ല.

ജീവിതച്ചെലവ് വര്‍ദ്ധിച്ചതും, വളര്‍ത്തുമൃഗങ്ങളെ കയറ്റാത്ത സ്ഥലങ്ങളിലേയ്ക്ക് ആളുകള്‍ താമസം മാറുന്നതും ഇത്തരത്തില്‍ അവയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതായി Bird പറയുന്നു.

അതേസമയം DSPCA പോലുള്ള ചാരിറ്റി സംഘടനകളോട് സഹായം ചോദിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്നും, തങ്ങള്‍ സഹായിക്കാന്‍ സന്നദ്ധരാണെന്നും Bird വ്യക്തമാക്കി. നിലവില്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും, അതേസമയം ചെറിയ കാലതാമസം ഉണ്ടായാലും ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ തങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനയുടെ വെബ്സൈറ്റ്: https://www.dspca.ie/

ഹെൽപ്പ് ലൈൻ: 01 499 4700

DSPCA Campus, Mount Venus Road, Rathfarnham, D16 F9C4.

shop@dspca.ie

Call: +353 1 499 4700

Share this news

Leave a Reply

%d bloggers like this: