2024 ബജറ്റിൽ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ വർദ്ധിപ്പിച്ചേക്കും: മന്ത്രി

ഈ വരുന്ന ശരത്കാലത്ത് അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ പെന്‍ഷന്‍ തുക 12 യൂറോ വര്‍ദ്ധിപ്പിച്ചതിന് സമാനമായ വര്‍ദ്ധന ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പറഞ്ഞത്.

വരുന്ന ബജറ്റില്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൃത്യമായി എത്ര തുകയാണ് സോഷ്യല്‍ വെല്‍ഫെയര്‍ ഇനത്തില്‍ വര്‍ദ്ധിപ്പിക്കുകയെന്ന് പറഞ്ഞില്ലെങ്കിലും, പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച പോലെ 12 യൂറോ വര്‍ദ്ധിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഹംഫ്രിസ് പറഞ്ഞു. ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം തൊഴില്‍രഹിതര്‍ക്ക് നല്‍കിവരുന്ന സഹായധനത്തില്‍ വര്‍ദ്ധനയുണ്ടാകില്ല എന്ന സൂചനയും മന്ത്രി നല്‍കി. പെന്‍ഷന്‍കാര്‍, ഭിന്നശേഷിക്കാര്‍, അവരെ പരിചരിക്കുന്നവര്‍ എന്നിവരുടെ സഹായധന വര്‍ദ്ധനയ്ക്കാണ് പ്രാമുഖ്യമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ തൊഴിലില്ലായ്മ വളരെ കുറഞ്ഞിരിക്കുകയാണെന്നും മന്ത്രി ഹംഫ്രിസ് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: