അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്ന് Met Eireann. അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യമെങ്ങും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. അതേസമയം ഇടയ്ക്ക് ചാറ്റല്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച രാജ്യമെങ്ങും വരണ്ട കാലാവസ്ഥയും, ചൂടും ആയിരിക്കും അനുഭവപ്പെടുക. കിഴക്കന്‍ പ്രദേശത്ത് ഒറ്റപ്പെട്ട മഴ പെയ്‌തേക്കാം. 14 മുതല്‍ 17 ഡിഗ്രി വരെയാകും അന്തരീക്ഷ താപനില.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. നല്ല വെയിലും ലഭിക്കും. അതേസമയം വടക്കന്‍, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ മേഘാവൃതമായി നില്‍ക്കും. തീരപ്രദേശങ്ങള്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 14 മുതല്‍ 19 ഡിഗ്രി വരെയാകും അന്തരീക്ഷ താപനില. അതേസമയം കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഇത് 20 ഡിഗ്രി വരെ ഉയര്‍ന്നേക്കാം.
വ്യാഴം, വെള്ളി ദിവസങ്ങളിലും വാരാന്ത്യത്തിലും വരണ്ട കാലാവസ്ഥ തുടരും. നല്ല വെയില്‍ ലഭിക്കുന്നതിനൊപ്പം നേരിയ ചാറ്റല്‍ മഴയും പെയ്‌തേക്കും. 20 ഡിഗ്രി വരെയാകും പരമാവധി അന്തരീക്ഷ താപനില.