അയർലണ്ടിലെ The Ripple Project അഭിമാനകരമായ New European Bauhaus prize ചുരുക്കപ്പട്ടികയിൽ

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനായി അയര്‍ലണ്ടിലെ Ballina-യില്‍ നടത്തിയ The Ripple കമ്മ്യൂണിറ്റി പ്രോജക്ട്, അഭിമാനകരമായ New European Bauhaus prize ചുരുക്കപ്പട്ടികയില്‍. 1,450 അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 61 പ്രോജക്ടുകളുടെ ചുരുക്കപ്പട്ടികയിലാണ് Ballina The Ripple കമ്മ്യൂണിറ്റി പ്രോജക്ട് ഇടംപിടിച്ചിരിക്കുന്നത്.

ജനങ്ങളുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അന്തിമവിജയികളെ തീരുമാനിക്കുക. ഒപ്പം ജൂറിയുടെ തീരുമാനവും നിര്‍ണ്ണായകമാകും. ബ്രസ്സല്‍സില്‍ ജൂണ്‍ 22-ന് വിജയികളെ പ്രഖ്യാപിക്കും. മെയ് 24 വരെ ഓണ്‍ലൈനില്‍ വോട്ട് രേഖപ്പെടുത്താം.

സര്‍ക്കാര്‍ ഫണ്ടിന്റെ പിന്തുണയോടെ Creative Ireland പദ്ധതി വഴിയാണ് The Ripple project, Ballina നടപ്പിലാക്കിയത്. Mayo County Council-ന്റെയും പിന്തുണയോടെ, Ballina Green Towns, UCD Centre for Irish Towns, Greenhills Estate, Ballina എന്നിവയും, പ്രദേശത്തെ കലാകാരനായ Rionach Ní Néill-മാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.

പ്രദേശത്തെ ഹൗസിങ് എസ്റ്റേറ്റില്‍ കൃത്യമായി ജലവിതരണസംവിധാനം നടപ്പിലാക്കുക വഴി, ഇവിടുത്തെ പച്ചപ്പ് വളര്‍ത്തിയെടുക്കുകയാണ് പദ്ധതി ചെയ്തത്.

ആദ്യ Creative Ireland Climate Action Call പദ്ധതി പ്രകാരം നടപ്പിലാക്കിയ 15 പദ്ധതികളിലൊന്നാണ് Ripple project. ടൗണുകളിലെ പച്ചപ്പ് നിലനിര്‍ത്തുക എന്നതാണ് പദ്ധതികള്‍ വഴി ഉദ്ദേശിക്കുന്നത്. കൃത്യമായി ജലവിതരണസംവിധാനത്തെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.

വന്യജീവികള്‍ക്ക് കൂടി വാസയോഗ്യമായ ഒരു ആവാസവ്യവസ്ഥ സൃഷിക്കാന്‍ Ripple project വഴി സാധിച്ചിട്ടുണ്ട്. ഓക്ക് മരങ്ങളുള്ള ട്രീ നഴ്‌സറി, ഫലവൃക്ഷങ്ങള്‍, പച്ചക്കറികള്‍, പോളിനേറ്റര്‍ സൗഹൃദ ചെടികള്‍, പ്രകൃതിദത്തമായ കളിസ്ഥലം എന്നിവയും നിര്‍മ്മിച്ചു.

മഴയിലൂടെ ലഭിക്കുന്ന വെള്ളം, അരുവികള്‍, കിണറുകള്‍ എന്നിവ വഴിയും, ഗാര്‍ഡനിലെ മറ്റ് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ വഴിയും സംഭരിച്ച് സമീപത്തെ Brusna നദിയില്‍ എത്തിച്ചാണ് ആവശ്യത്തിന് ജലം ലഭ്യമാക്കിയത്.

ചെറിയ പദ്ധതികള്‍ പോലും പരസ്ഥിക്ക് വലിയ ഗുണം ചെയ്യും എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പദ്ധതിക്ക് പിന്നിലുള്ളവര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: