അയര്‍ലണ്ടിലെ 94 ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ളാഗ് അവാര്‍ഡ് നല്‍കി പരിസ്ഥിതി സംഘടനയായ An Taisce. ഒരുപിടി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഓരോ ബീച്ചിന്റെയും നിലവാരം പരിശോധിച്ചാണ് ഫ്‌ളാഗുകള്‍ നല്‍കുന്നത്.
ബ്ലൂ ഫ്‌ളാഗ് ലഭിക്കുക എന്നത് ഓരോ ബീച്ചിനെ സംബന്ധിച്ചിടത്തോളവും അഭിമാനകരമായ കാര്യമാണ്. അത് ടൂറിസത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബ്ലൂ ഫ്‌ളാഗ് ലഭിക്കുന്ന ബീച്ചുകളില്‍ ഗുണനിലവാരമുള്ള വെള്ളം, കൃത്യമായ വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്രം, പരിസ്ഥിതി ബോധവല്‍ക്കരണം, മതിയായ സുരക്ഷാസംവിധാനങ്ങള്‍ എന്നിവ ഉണ്ടാകും.
അയര്‍ലണ്ടില്‍ 1987 മുതലാണ് ഫ്‌ളാഗ് അവാര്‍ഡ് നല്‍കുന്നത് ആരംഭിച്ചത്. അതിനും മുന്നേ 1985-ല്‍ ഫ്രാന്‍സിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിച്ചത്.
2023-ല്‍ ബീച്ചുകളും മറീനകളും അടക്കം 159 പ്രദേശങ്ങള്‍ക്കാണ് ബ്ലൂ ഫ്‌ളാഗ് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 157 ആയിരുന്നു. ഈ വര്‍ഷത്തെ ബ്ലൂ ഫ്‌ളാഗുകളുടെ എണ്ണം റെക്കോര്‍ഡുമാണ്.
അതേസമയം Cappagh Pier, Kilrush (Co Clare), Garretstown (Co Cork), Counsellors’ Strand, Dunmore Strand Dunmore East (Co Waterford) എന്നീ ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ളാഗ് നഷ്ടമാകുകയും ചെയ്തു.
അയര്‍ലണ്ടിലെ ബ്ലൂ ഫ്‌ളാഗ് ബീച്ചുകളുടെ പട്ടിക ചുവടെ:
Antrim
- Portrush West Strand
- Portrush East Strand
- Whiterocks
Clare
- Ballycuggeran
- Fanore
- Kilkee
- Lahinch
- Mountshannon, Lough Derg
- Spanish Point
- White Strand Doonbeg
- White Strand Miltown Malbay
Cork
- Barley Cove
- Fountainstown
- Garrylucas, White Strand
- Inchydoney East Beach
- Inchydoney West Beach
- Owenahincha, Little Island Strand
- Redbarn
- Tragumna
- Youghal, Claycastle
- Youghal, Front Strand
Derry
- Magilligan, Benone Strand
- Downhill
- Castlerock
Donegal
- Culdaff
- Bundoran
- Carrickfinn
- Downings
- Fintra
- Killahoey
- Marble Hill
- Murvagh
- Naran
- Portsalon
- Rossnowlagh
- Stroove
Dublin
- Killiney
- Seapoint
- Balcarrick, Donabate
- Portmarnock, Velvet Strand Beach
- Rush, South Beach
Down
- Murlough Beach
- Tyrella Beach
Galway
- Salthill Beach
- Silverstrand Beach
- An Trá Mór, Coill Rua, Indreabhán
- Bathing Place at Portumna
- Cill Mhuirbhigh, Inis Mór
- Loughrea Lake
- Trá an Dóilín, An Ceathrú Rua
- Trá Inis Oírr (Main Beach)
Kerry
- Baile an Sceilg (Ballinskelligs)
- Ballybunion North Beach
- Ballybunion South Beach
- Ballyheigue
- Banna Strand
- Doire Fhíonáin (Derrynane)
- Fenit
- Fionntrá (Ventry)
- Inch
- Kells
- Maharabeg
- Rossbeigh, White Strand
- White Strand, Caherciveen
Louth
- Clogherhead
- Port, Lurganboy
Mayo
- Shelling Hill/Templetown
- Dooega Beach, Achill Island
- Dugort Beach, Achill Island
- Elly Bay, Belmullet
- Golden Strand, Achill Island
- Keel Beach, Achill Island
- Keem Beach, Achill Island
- Mullaghroe Beach, Belmullet
- Mulranny Beach
- Ross Beach, Killala
- Bertra
- Clare Island, Louisburgh
- Old Head
Sligo
- Rosses Point Beach
Waterford
- Ardmore Beach
- Clonea Beach
- Tramore Beach
Wexford
- Ballinesker
- Ballymoney North Beach
- Carne
- Curracloe
- Morriscastle
- Rosslare Strand
Wicklow
- Brittas Bay South
- Brittas Bay North
- Greystones South Beach
Info: Breakingnews.ie