ടെസ്ലയുടെ Model S, Model X എന്നീ കാറുകളുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇനിമുതല്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ ലഭ്യമാകില്ലെന്ന് കമ്പനി. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഈ മോഡലുകള്‍ ഇനി ലഭിക്കില്ല. മോഡലുകള്‍ക്ക് എത്ര വിലവരുമെന്ന് വൈകാതെ പറയുമെന്നാണ് ടെസ്ല അറിയിച്ചിരുന്നതെങ്കിലും, ഈ മോഡലുകള്‍ നിര്‍മ്മിക്കില്ല എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.
അതേസമയം ഇവയ്ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്: ചെറിയ മോഡലുകളായ Model 3 അല്ലെങ്കില്‍ Model Y എന്നിവയിലേയ്ക്ക് മാറുക, ഒപ്പം 2,000 യൂറോ ഇളവ് ലഭിക്കുക. അതല്ലെങ്കില്‍ ബുക്കിങ് തുക മുഴുനായും തിരികെ വാങ്ങിക്കുക ശേഷം വേറെ കമ്പനിയുടെ കാര്‍ വാങ്ങുക. അതുമല്ലെങ്കില്‍ S, X മോഡലുകളുടെ നിലവിലുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാര്‍ വാങ്ങുക.
മൂന്നാമത്തെ ഓപ്ഷന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ടെസ്ലയുടെ സൂപ്പര്‍ ചാര്‍ജ്ജര്‍ ഫാസ്റ്റ് ചാര്‍ജ്ജിങ് നെറ്റ് വര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് സൗജന്യമായി ഉപയോഗിക്കാം.
ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവുള്ള S, X മോഡലുകള്‍ക്ക് മൂന്ന് മോട്ടോറുകളുള്ള ‘Plaid’ വേര്‍ഷനുമുണ്ട്. 1,020 hp പവറുള്ള കാറിന് പൂജ്യത്തില്‍ നിന്നും 100 കിമീ വേഗം കൈവരിക്കാന്‍ 2.1 സെക്കന്റ് മതി.
അതേസമയം Model 3, Y എന്നീ കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30-നകം വാങ്ങിയാല്‍ മാത്രമേ 2,000 യൂറോ ഇളവ് ലഭിക്കൂ. സൂപ്പര്‍ ചാര്‍ജ്ജ് നെറ്റ് വര്‍ക്ക് ഓഫറിനും ഇത് ബാധകമാണ്.