ട്രെയിനുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും സാമൂഹികവിരുദ്ധര്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാനായി പോയ വര്‍ഷം റെയില്‍വേ ചെലവിട്ടത് 1.9 മില്യണ്‍ യൂറോ. ട്രെയിനുകളിലും മറ്റും ഗ്രാഫിറ്റി വരയ്ക്കുക, വികൃതമാക്കുക, നാശനഷ്ടം ഉണ്ടാക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ കാരണമാണ് വലിയ തുക ചെലവിടേണ്ടി വന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.
ഗ്രാഫിറ്റി വരയ്ക്കല്‍, വികൃതമാക്കല്‍ എന്നിങ്ങനെയുള്ള 184 സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇത് വീണ്ടും പെയിന്റ് ചെയ്യാനും, റിപ്പയര്‍ ചെയ്യാനും മറ്റുമായി 1.73 മില്യണ്‍ യൂറോയാണ് ചെലവിട്ടത്. ശരാശരി 9,400 യൂറോയാണ് ഓരോ കേസിനും ചെലവ്.
ഇതില്‍ 166 എണ്ണവും ട്രെയിനിന്റെ പുറം ഭാഗത്ത് ഉണ്ടാക്കിയ നാശനഷ്ടങ്ങളാണ്. 18 സംഭവങ്ങളില്‍ ട്രെയിനിന് അകത്ത് കേടുപാടുകളുണ്ടാക്കി.
റെയില്‍വേ സ്റ്റേഷനിലും, കെട്ടിടങ്ങളലുമായി നാശനഷ്ടമുണ്ടാക്കിയ 300 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലിഫ്റ്റുകള്‍, പാലങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ എന്നിവയ്ക്ക് വരുത്തിയ കേടുപാടുകള്‍ പരിഹരിക്കാന്‍ 156,230 യൂറോയാണ് ചെലവാക്കിയത്.
വംശീയ വിദ്വേഷമുള്ള കാര്യങ്ങളും, ലൈംഗികച്ചുവയുള്ള വാചകങ്ങളും സാമൂഹികവിരുദ്ധര്‍ വരച്ച ഗ്രാഫിറ്റിയില്‍ പെടുന്നു.