അയര്‍ലണ്ടില്‍ ഈ വാരാന്ത്യം ചൂടേറിയതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
ഇന്ന് (ശനിയാഴ്ച) രാവിലെ ചെറിയ തോതില്‍ മൂടല്‍മഞ്ഞ് ഉണ്ടാകും. അതേസമയം വൈകാതെ തന്നെ അന്തരീക്ഷം ചൂട് പിടിക്കുകയും, നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. വൈകുന്നേരത്തോടെ പടിഞ്ഞാറന്‍ പ്രദേശത്ത് മേഘം കനക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില ഉയരും. രാത്രിയോടെ മഴയ്ക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച രാവിലെ ആകാശം മേഘാവൃതമായിരിക്കും. രാവിലെ മഴ പെയ്യുകയും ചെയ്യും. അതേസമയം വൈകാതെ മാനം തെളിയുകയും, നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. ഇടയ്ക്ക് ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില.
തിങ്കളാഴ്ചയും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും, ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില.