ട്വിറ്ററിന് പുതിയ മേധാവിയെ കണ്ടെത്തിയതായി നിലവിലെ സിഇഒ ആയ ഇലോണ്‍ മസ്‌ക്. അതേസമയം ആരാകും പുതിയ സിഇഒ എന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത ആറ് ആഴ്ചയ്ക്കുള്ളില്‍ അവര്‍ ചാര്‍ജ്ജ് എടുക്കും എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്ത്രീയാണ് സിഇഒ ആകുക എന്നും ട്വീറ്റില്‍ വ്യക്തമാണ്.
മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം ഏതാനും കാലമായി കമ്പനി തുടര്‍വിവാദങ്ങളിലാണ്. ഈയിടെ പ്രൊഫൈല്‍ വെരിഫിക്കേഷന് പണം നല്‍കണമെന്ന മാറ്റവും, തുടര്‍ന്ന് പ്രമുഖരുടെയടക്കം ബ്ലൂ ടിക്കുകള്‍ പ്രൊഫൈലില്‍ നിന്നും എടുത്തുമാറ്റിയതും ട്വിറ്ററിനെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു.
അതേസമയം താന്‍ താല്‍ക്കാലിക സിഇഒ മാത്രമാണെന്നും, സ്ഥിരം സിഇഒയെ നിയമിക്കുമെന്നും മസ്‌ക് മുമ്പ് തന്നെ സൂചന നല്‍കിയിരുന്നു.
പുതിയ സിഇഒ വരുന്നതോടെ താന്‍ ട്വിറ്ററിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍, ചീഫ് ടെക്‌നോളജി ഓഫിസര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്ക് മാറുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്.