അയർലണ്ടിൽ ഏതാനും സാധനങ്ങളുടെ വില കുറയ്ക്കാമെന്ന് വ്യാപാരികൾ ഉറപ്പ് നൽകിയതായി മന്ത്രി

അയര്‍ലണ്ടില്‍ ഏതാനും സാധനങ്ങള്‍ക്ക് വില കുറയ്ക്കാമെന്ന് റീട്ടെയിലര്‍മാരുമായി ചേര്‍ന്ന യോഗത്തില്‍ ഉറപ്പ് ലഭിച്ചതായി Minister of State with responsibility for retail Neale Richmond. Richmond-ന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍, നിര്‍മ്മാണച്ചെലവ് കുറയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ള റീട്ടെയിലര്‍മാര്‍ ഉറപ്പ് നല്‍കി.

രാജ്യത്തെ പൊതു പണപ്പെരുപ്പത്തേക്കാളും വലിയ നിരക്കില്‍ പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി മന്ത്രി Richmond പറഞ്ഞു. ബട്ടര്‍, പാല്‍, ബ്രഡ് എന്നിവയ്ക്ക് ഈയിടെ വില കുറച്ചത് സ്വാഗതാര്‍ഹമാണെന്നും, ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ മറ്റ് വസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഉല്‍പ്പാദനത്തിന് ചെലവ് കുറയുന്ന സാധനങ്ങള്‍ക്ക് വില കുറയ്ക്കാമെന്നാണ് വ്യാപാരികള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചതാണെന്നും Retail Ireland പറഞ്ഞു.

അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ വിലക്കയറ്റം പരിഗണിക്കുമ്പോള്‍, അയര്‍ലണ്ടിലെ ഭക്ഷ്യ വിലക്കയറ്റം യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് Retail Ireland ഡയറക്ടര്‍ Arnold Dillion പറയുന്നത്. നിലവിലെ വിയക്കയറ്റത്തിന് കാരണം ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിച്ചതാണെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാരും വ്യപാരികളും ഈ വിഷയം സംബന്ധിച്ച് ജൂണ്‍ അവസാനം വീണ്ടും യോഗം ചേരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: