കൗണ്ടി ലൂവിലെ Drogheda-യില്‍ ആയുധവുമായെത്തി കൊള്ള നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍.
പ്രദേശത്തെ ഒരു കടയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഒരാള്‍ കത്തിയുമായി എത്തിയത്. കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഇയാള്‍ വലിയൊരു തുകയുമായി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കൗണ്ടി ലൂവിലെ ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ചു.