Dundrum-ൽ പുതിയ സ്റ്റോറുമായി Pennys; റീട്ടെയിൽ ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം

ഡബ്ലിനിലെ Dundrum-ൽ തങ്ങളുടെ പുതിയ ഷോറൂം തുറക്കാൻ ഫാഷൻ റീട്ടെയിലറായ Pennys. 14.8 മില്യൺ യൂറോ ചെലവിൽ നിർമ്മിച്ച ഷോറൂം ജൂൺ 22 ന് പ്രവർത്തനമാരംഭിക്കും.

അയർലണ്ടിലെ മൂന്നാമത്തെ വലിയ Pennys സ്റ്റോർ ആണിത്.

Dundrum ൽ നേരത്തെ ഉണ്ടായിരുന്ന സ്റ്റോർ മാറ്റി സ്ഥാപിക്കുകയാണ് Pennys ചെയ്തിരിക്കുന്നത്. 2 നിലകളിലായി 60,000 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മാണം. പഴയ സ്റ്റോറിനെക്കാൾ 64% അധികം വലിപ്പവുമുണ്ട്.

പുതിയ സ്റ്റോറിലേയ്ക്ക് റീട്ടെയിൽ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നത് കമ്പനി തുടരുകയാണ്. ജോലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ:
https://careers.primark.com/

Share this news

Leave a Reply

%d bloggers like this: