അയർലണ്ടിലെ പലചരക്ക് സാധങ്ങളുടേത് കൃത്രിമ വിലക്കയറ്റമോ? സൂപ്പർമാർക്കറ്റുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി

അയര്‍ലണ്ടിലെ വിപണിയില്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്ന എന്ന ആരോപണം സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍. Retail Forum ബുധനാഴ്ച ചേരുന്ന പ്രത്യേക യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പണമുണ്ടാകുകയെന്ന് Minister of State with responsibility for retail, Neale Richmond അറിയിച്ചു.

പലചരക്ക് മേഖലയിലുള്ള വിലക്കയറ്റം ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് മന്ത്രി വിശദീകരിച്ചു. നിലവിലുള്ള വിലക്കയറ്റം TD-മാര്‍ നിരന്തരം ശ്രദ്ധയില്‍പ്പെടുത്തുന്ന കാര്യവും മന്ത്രി പറഞ്ഞു.

സാധനങ്ങള്‍ക്ക് price cap (പരമാവധി വില) നിശ്ചയിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും, പക്ഷേ അത്തരം നടപടികളിലേയ്ക്ക് കടക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും RTE പരിപാടിയില്‍ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനുള്ള അധികാരത്തെ പറ്റി യോഗത്തില്‍ പങ്കെടുക്കുന്നവരെ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത മന്ത്രി, ഇതൊരു ഭീഷണിയല്ലെന്നും പറഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ക്ക് ന്യയമായ വിലയാണ് ഈടാക്കുന്നതെന്ന് ഉറപ്പുവരുത്താനായി റീട്ടെയിലര്‍മാര്‍, ഉല്‍പ്പാദകര്‍, ഉപഭോക്തൃസംഘടനകള്‍, മറ്റ് വിദഗദ്ധര്‍ എന്നിവരുമായുള്ള ഒരു കൂടിയാലോചനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്ത് പലചരക്ക് സാധനങ്ങളുടെ പണപ്പെരുപ്പം 16.3% ആണ്. പൊതുവായ പണപ്പെരുപ്പം 7% ആയി കുറഞ്ഞിരിക്കെയാണ് ഇത്. ഇത് ഇനിയും 4.5 ശതമാനത്തിലേയ്ക്ക് കുറയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചതായി മന്ത്രി Richmond പറയുന്നു. അതില്‍ പലതും പരിശോധിച്ച് ഉറപ്പ് വരുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും അവ യോഗത്തിലെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തു.

Share this news

Leave a Reply

%d bloggers like this: