പറഞ്ഞു മടുത്തു, ഇനി സമരം; അയർലണ്ടിലെ ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു

ശമ്പളവര്‍ദ്ധന, അര്‍ഹമായ അംഗീകാരം എന്നിങ്ങനെയുള്ള ഒരുപിടി ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. വ്യാഴാഴ്ച സമാപിച്ച അഭിപ്രായവോട്ടെടുപ്പില്‍ തൊഴിലാളി സംഘടനയായ SIPTU-വിന് കീഴിലുള്ള National Ambulance Service (NAS) ജീവനക്കാരില്‍ 95% പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

അതേസമയം സമരം ഏത് രൂപത്തിലാകുമെന്ന് വ്യക്തമായിട്ടില്ല. ഓവര്‍ ടൈം ഡ്യൂട്ടി എടുക്കാതിരിക്കുക, വര്‍ക്ക് ടു റൂള്‍ അതുമല്ലെങ്കില്‍ പണിമുടക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്നാകും നടത്തുകയെന്നാണ് നിഗമനം.

സര്‍ക്കാരില്‍ നിന്നും ഒരുപിടി പരിഷ്‌കാരങ്ങളാണ് കുറച്ചുകാലമായി ആംബുലന്‍സ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. പുതുതായി നിയമിക്കുന്ന പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് ലെവല്‍ എട്ട് യോഗ്യത നിര്‍ബന്ധമാക്കുക, പാരാമെഡിക്കല്‍ ജോലി പ്രത്യേക തൊഴിലായി പരിഗണിച്ച് ശമ്പള സ്‌കെയില്‍ പരിഷ്‌കരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. തങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടുന്നില്ലെന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ കാലങ്ങളായി പരാതിപ്പെടുന്നുണ്ട്.

സമരത്തിന് 21 ദിവസം മുമ്പായി അധികൃതര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് SIPTU വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: