അയര്‍ലണ്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനസമ്മതി സംബന്ധിച്ച് നടത്തിയ സര്‍വേയില്‍, ഭരണകക്ഷിയായ Fine Gael-ന്റെ പ്രീതി 20 ശതമാനത്തിലേയ്ക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്. അതേസമയം സഖ്യകക്ഷിയായ Fianna Fail-നുള്ള പിന്തുണ മൂന്ന് പോയിന്റ് വര്‍ദ്ധിച്ച് 19% ആയതായും The Sunday Independent/Ireland സര്‍വേ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായി Sinn Fein തന്നെ തുടരുകയാണ്. 31% പേരാണ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്.
കഴിഞ്ഞ മാസത്തെക്കാള്‍ 2% പിന്തുണ കുറഞ്ഞതോടെയാണ് Fine Gael-ന്റെ പോയിന്റ് നില 20 ശതമാനത്തിലേയ്ക്ക് എത്തിയത്. ഒരു വര്‍ഷത്തില്‍ ഇതാദ്യമായാണ് Fine Gael-ന്റെ പിന്തുണ ഇത്രയും കുറയുന്നത് എന്നതാണ് ശ്രദ്ധേയം.
പുതിയ സര്‍വേയില്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌സിനുള്ള പിന്തുണ 9-ല്‍ നിന്നും 5% ആയി കുറഞ്ഞിട്ടുണ്ട്.
അതേസമയം അയര്‍ലണ്ടില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവ് സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ Holly Cairns ആണ്. കോര്‍ക്ക് സൗത്ത്-വെസ്റ്റ് TD കൂടിയായ അവര്‍ക്ക് 44% പേരുടെ പിന്തുണയുണ്ട്.
ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് ജനപിന്തുണയില്‍ രണ്ടാം സ്ഥാനത്ത്. 43% പേര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ നേതാവായ Mary Lou McDonald-ന് 39% പേരുടെ പിന്തുണയാണുള്ളത്. മുന്‍ സര്‍വേയില്‍ നിന്നും നാല് ശതമാനം ഇടിവാണിത്.
നിലവിലെ സര്‍ക്കാര്‍ തന്നെ തുടരണമെന്ന് 40% പേര്‍ ആഗ്രഹിക്കുമ്പോള്‍, 42% പേര്‍ പറയുന്നത് Sinn Fein-ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ്.
മറ്റ് ചെറു പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:
ഗ്രീന്‍ പാര്‍ട്ടി- 3%
ലേബര്‍ പാര്‍ട്ടി- 4%
Solidarity People Before Profit- 4%
Aontú- 1%
സ്വതന്ത്രര്‍- 13%