കൗണ്ടി ഡോണഗലില്‍ നേരിയ ഭൂചലനം. ശനിയാഴ്ച രാവിലെയാണ് Glenveagh National Park-ന് സമീപം റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഡോണഗല്‍ പ്രദേശത്ത് പലയിടത്തും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടെന്ന് Irish National Seismic Network (INSN) പറഞ്ഞു.
തങ്ങളുടെ പ്രദേശത്ത് ആര്‍ക്കെങ്കിലും ഭൂചലനം അനുഭവപ്പെട്ടെങ്കില്‍ INSN വെബ്സൈറ്റ് വഴി അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.