തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് പേര് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കുന്നതിന് അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരും. വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ Panda-യാണ് തിങ്കളാഴ്ച മുതല്‍ ഓരോ കമ്പോസ്റ്റ് ബിന്നും എടുക്കുന്നതിന് 3.80 യൂറോ വീതം ഈടാക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വേസ്റ്റ് ബിന്‍ ലിഫ്റ്റ് ചാര്‍ജ്ജ് 12% വര്‍ദ്ധിപ്പിച്ച കമ്പനി, സര്‍വീസ് ചാര്‍ജ്ജിലും വര്‍ദ്ധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമുള്ള ഈ ചാര്‍ജ്ജ് വര്‍ദ്ധന.
അതേസമയം Panda-യുടെ ചാര്‍ജ്ജ് വര്‍ദ്ധന മറ്റൊരു തരത്തില്‍ ഗുണകാരമാകുമെന്നാണ് സോഷ്യല്‍ ഡെമോക്രാറ്റ്സ് TD-യായ ജെന്നിഫര്‍ വിറ്റ്മോര്‍ പ്രതികരിച്ചത്. പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ അത് ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് വിറ്റ്മോര്‍ അഭിപ്രായപ്പെട്ടു.