അയര്‍ലണ്ടില്‍ ഏപ്രില്‍ മാസം ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ 35 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴിയെന്ന് Wind Energy Ireland. രാജ്യം ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വലിയ ആശ്വാസമാണിത്.
2022 ഏപ്രിലിനെ അപേക്ഷിച്ച് 8% അധികം വൈദ്യുതിയാണ് പോയ മാസം ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചത്.
രാജ്യത്ത് വൈദ്യുതിയുടെ ഹോള്‍സെയില്‍ നിരക്ക് തുടര്‍ച്ചയായി നാലാം മാസവും കുറഞ്ഞു എന്നതും ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഏപ്രിലില്‍ ശരാശരി 125.57 യൂറോ ആയാണ് നിരക്ക് കുറഞ്ഞത്. 2021 ജൂണിന് ശേഷം നിരക്ക് ഇത്രയും കുറയുന്ന ആദ്യമാണെങ്കിലും, ഊര്‍ജ്ജപ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പുള്ളതിനെക്കാള്‍ അധികം തന്നെയാണ് ഇപ്പോഴത്തെ നിരക്ക്.
വിന്‍ഡ് പവര്‍ പരമാവധി ഉപയോഗിച്ച ദിവസങ്ങളിലാകട്ടെ ശരാശരി മെഗാവാട്ട് ഹവര്‍ ചെലവ് 108.01 യൂറോ മാത്രമായിരുന്നു.
വൈദ്യുതി ഉല്‍പ്പാദനത്തിനായി രാജ്യത്തേയ്ക്ക് ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാന്‍ വിന്‍ഡ് മില്ലുകള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത് ഇവിടെ ജോലിസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, വൈദ്യുതി ബില്‍ കുറയ്ക്കാനും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ വലിയ സംഭാവന നല്‍കാനും വിന്‍ഡ് മില്‍ എനര്‍ജിക്ക് സാധിക്കും.
EirGrid-ന്റെ SCADA, MullanGrid, ElectroRoute എന്നിവയുടെ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് വിവരങ്ങള്‍ ലഭ്യമായത്.