പലിശനിരക്കുകൾ ഉയർത്തി ECB; അയർലണ്ടിൽ മോർട്ട്ഗേജ് തിരിച്ചടവ് 2,500 യൂറോയോളം വർദ്ധിക്കും

European Central Bank (ECB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവും വര്‍ദ്ധിക്കും. യൂറോപ്പിലാകെ പിടിമുറുക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 25 പോയിന്റ് വര്‍ദ്ധിപ്പിച്ച് 3.25% ആയാണ് ECB പലിശനിരക്കുകള്‍ ഉയര്‍ത്തിയത്.

രാജ്യത്ത് മോര്‍ട്ട്‌ഗേജുകള്‍ എടുത്ത ധാരാളം പേര്‍ക്ക് ഇതോടെ അധികബാധ്യത വന്നുചേരും. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.

യൂറോ സോണില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലോണിന് ഡിമാന്‍ഡ് കുറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ECB പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. നേരത്തെ ആറ് തവണയാണ് തുടര്‍ച്ചയായി ECB പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. അവസാനത്തെ മൂന്ന് തവണ 50 പോയിന്റുകള്‍ വീതവും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായുള്ള വര്‍ദ്ധന ലോണ്‍ എടുക്കുന്നതില്‍ നിന്നും ആളുകളെ പിന്നോട്ട് വലിച്ചു എന്നുവേണം ഇതില്‍ നിന്നും മനസിലാക്കാന്‍.

മോര്‍ട്ട്‌ഗേജ് എടുത്തവര്‍ ഇതോടെ വര്‍ഷം ശരാശരി 2,500 യൂറോ അധികമായി അടയ്‌ക്കേണ്ടി വരുമെന്നാണ് Irish Mortgage Holders Association വിലയിരുത്തുന്നത്. ഇത് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ മുടങ്ങാന്‍ കാരണമാകും.

നടപടി ബാങ്ക് ഡെപ്പോസിറ്റുകള്‍ക്ക് പലിശ ലഭിക്കുന്നത് കുറയ്ക്കുമെന്നും അസോസിയേഷന്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: