തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ ഇന്ന് (മെയ് 4 ന് )സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എം. സ്വരാജ് മുഖ്യതിഥിയായി പങ്കെടുക്കുന്നതാണ്.കോർക്കിലെ Rochestown Park Hotel, Douglas (Eircode T12 AKC8) വച്ചു വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് മെയ്ദിന അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ക്രാന്തി മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
രാജു ജോർജ് – 0879449893
സരിൻ വി സദാശിവൻ – 0892415234
മെൽബ വിൽസൺ – 0876612719
