ഡബ്ലിൻ: ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് അയർലണ്ടിലെത്തി. ക്രാന്തി ദേശീയ സെക്രട്ടറി എം. ഷിനിത്ത് ദേശീയ പ്രസിഡണ്ട് മനോജ് മാന്നാത്ത് എന്നിവരുടെ നേതൃത്വത്തിൽ ക്രാന്തി കേന്ദ്രകമ്മറ്റി അംഗങ്ങളും പ്രവർത്തകരും ചേർന്ന് ഡബ്ലിൻ എയർപോർട്ടിൽ സ്വരാജിനെ സ്വീകരിച്ചു.
നാളെ (മെയ് ഒന്നിന്) ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.അനുസ്മരണ സമ്മേളനത്തിൽ “മെയ്ദിന ചരിത്രവും, വർത്തമാനവും ” എന്ന വിഷയത്തിൽ എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എ.ഐ.സി, യുകെ – അയർലണ്ട് ) സെക്രട്ടറി ഹർസേവ് ബയിൻസ്, യുകെയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ കൈരളിയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് എന്നിവരും പങ്കെടുക്കുന്നതാണ്.
മെയ് നാലിന് കോർക്കിൽ നടക്കുന്ന മെയ്ദിന പരിപാടിയിലും എം. സ്വരാജ് പങ്കെടുക്കുന്നതാണ്.
നാളത്തെ സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന
കലാവിരുന്നിൽ പ്രശസ്ത ഐറിഷ് കലാകാരന്മാരുടേതടക്കം വ്യത്യസ്തങ്ങളായ പ്രകടനങ്ങളും അരങ്ങേറുന്നതാണ്.
ക്രാന്തി ഡബ്ലിനിലും കോർക്കിലുമായി സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.