ഡബ്ലിനില്‍ നിന്നും കാണാതായ 40-കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.
ഡബ്ലിന്‍ 24-ലെ Tallaght-ല്‍ നിന്നും ഏപ്രില്‍ 22 ശനിയാഴ്ചയാണ് Ganna Voroenko (40) എന്ന സ്ത്രീയെ കാണാതാകുന്നത്. രാത്രി 10.15-നാണ് ഇവരെ അവസാനമായി കണ്ടത്.
5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ബ്രൗണ്‍ തലമുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Ganna Voroenko-യുടെ പ്രത്യേകതകള്‍.
ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് ഗാര്‍ഡ.
Ganna Voroenko-യെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടന്‍ വിവരമറിയിക്കുക:
Tallaght Garda Station 01 666 6000 on the Garda Confidential Line on 1800 666 111.