Ulster Bank-ന്റെ ബാക്കി ബ്രാഞ്ചുകൾ ഇന്ന് അടച്ചുപൂട്ടും; നിങ്ങൾ അക്കൗണ്ട് മാറ്റിയോ?

അയര്‍ലണ്ടിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി Ulster Bank-ന്റെ ബാക്കി ബ്രാഞ്ചുകള്‍ കൂടി ഇന്നോടെ അടച്ചുപൂട്ടുമെന്ന് അധികൃതര്‍. നേരത്തെ പൂട്ടിയ 25 ബ്രാഞ്ചുകള്‍ക്ക് പിന്നാലെ ഇതുവരെ പ്രവര്‍ത്തിച്ചുവന്ന 63 ബ്രാഞ്ചുകള്‍ ഇന്ന് അടച്ചുപൂട്ടുമെന്ന് Ulster Bank വ്യക്തമാക്കി. ഇവിടങ്ങളിലെ ബ്രാഞ്ച് ഇടപാടുകള്‍ കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ നിര്‍ത്തലാക്കിയിരുന്നു.

ഇതുവരെ ബാങ്ക് അക്കൗണ്ട് മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റാത്തവര്‍ ഉടന്‍ തന്നെ അത് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി Banking & Payments Federation Ireland (BPFI), Safeguarding Ireland എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് സദാസമയവും പ്രത്യേകം സ്റ്റാഫിന്റെ സേവനം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://bpfi.ie/wp-content/uploads/2022/09/A-Guide-to-Moving-Bank-Guide-for-Customers-in-Vulnerable-Circumstances_Web.pdf

Share this news

Leave a Reply

%d bloggers like this: