ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊക്കെയ്‌നെന്ന് സംശയിക്കുന്ന പദാര്‍ത്ഥവുമായി ഗാര്‍ഡ ഉദ്യോഗസ്ഥ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് 100 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി വനിതാ ഓഫിസര്‍ പിടിയിലായത്. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഇവര്‍, ഇന്റലിജന്‍സ് നേതൃത്വത്തില്‍ നടന്ന തെരച്ചിലിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇവര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും, യാത്രയ്ക്ക് എത്തിയതായിരുന്നുവെന്നുമാണ് കരുതുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം Ballymun സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ കേസൊന്നും ചുമത്താതെ വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറും.