ഡബ്ലിനില്‍ വീടില്ലാതെ തെരുവിലും മറ്റുമായി ഉറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 83 പേരാണ് ഇത്തരത്തില്‍ ഡബ്ലിനില്‍ കഴിയുന്നതെന്നാണ് Dublin Region Homeless Executive (DRHE)-ഉം Dublin Simon Community Outreach Team, Peter McVerry Trust Housing First Intake Team എന്നിവയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2022-ലെ തണുപ്പുകാലത്തെ അപേക്ഷിച്ച് 9% കുറവാണിത്.
ഇത്തരത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. 48% പേര്‍ ടെന്റുകളിലാണ് കഴിയുന്നത്.
ആകെയുള്ളവരില്‍ 18 പേര്‍, 2022-ലെ ശരത്കാലത്തും, 2023-ലെ വസന്തകാലത്തും മാറ്റമില്ലാതെ തെരുവില്‍ തന്നെ കഴിയുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മിക്കവര്‍ക്കും വൈകാതെ തന്നെ Housing First response പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥിരതാമസം നല്‍കുമെന്നാണ് കരുതുന്നത്.
രാജ്യമെങ്ങും ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കിലും, ഡബ്ലിനില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത് പ്രതീക്ഷ പകരുന്നതാണെന്ന് Peter McVerry Trust ചീഫ് എക്‌സിക്യുട്ടിവ് ആയ Pat Doyle പറഞ്ഞു. ഓരോ രാത്രിയും ഡബ്ലിനിലെ നാല് തദ്ദേശഭരണപ്രദേശങ്ങളിലുമായി ഏകദേശം 1000 എമര്‍ജന്‍സി ബെഡ്ഡുകള്‍ തങ്ങള്‍ പാവങ്ങള്‍ക്കായി ഒരുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ ഭവനരഹിതരുടെ ക്ഷേമത്തിന് പ്രധാനം Housing First പദ്ധതി തന്നെയാണെന്നും Doyle വ്യക്തമാക്കുന്നു.