കോര്‍ക്കില്‍ ഞായറാഴ്ച രാത്രി നടന്ന അക്രമസംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്. രാത്രി 11 മണിയോടെയാണ് Inishmore Drive പ്രദേശത്തെ ഒരു വീട്ടില്‍ അക്രമം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്.
പരിക്കേറ്റയാളുടെ ജീവന് അപകടമില്ലെന്നും, ഇയാളെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് വിവരം. ഇയാൾക്ക് 30-ലേറെ പ്രായമുണ്ട്.
അന്വേഷണം നടക്കുകയാണ്.