അടിയന്തിര സാഹചര്യങ്ങളില്‍ അയര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് എസ്.എം.എസ് വഴി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധാനം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരിസ്ഥിതി-കാലാവസ്ഥാ-കമ്മ്യൂണിക്കേഷന്‍ വകുപ്പ് വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചു.
രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുക. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുടനീളം സമാനമായ പദ്ധതികള്‍ നിലവില്‍ നടപ്പാക്കി വരികയാണ്.
ആളുകളുടെ ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള ദുരന്തങ്ങള്‍, തീവ്രവാദ ആക്രമണങ്ങള്‍ എന്നിവ ഉണ്ടാവുമ്പോഴോ, ഇതിന് മുന്നോടിയായോ ആണ് സന്ദേശങ്ങള്‍ അയക്കുക. ഇത്തരം ദുരന്തങ്ങളുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. അപകടത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളും ഈ സന്ദേഷങ്ങളിലുണ്ടാവും.
അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നതിനായി രാജ്യത്തെ പ്രതിരോധവിഭാഗവുമായി ചേര്‍ന്നുകൊണ്ട് പ്രവര്‍ത്തിച്ചുവരികയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു.