ലിമറിക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ്(PSNI). റൊമാനിയന്‍ സ്വദേശിനിയായ 26 വയസ്സുകാരി Geila Ibram കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി. ഇയാളെ ഇന്ന് രാവിലെ ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു Geila Ibram നെ Dock Road ലെ ഒരു അപാര്‍ട്മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഗാര്‍ഡയും, PSNI സീരിയസ് ക്രൈം ബ്രാഞ്ചും സംയുക്തമായുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്.
ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന Geila യുടെ മൃതദേഹം വെള്ളിയാഴ്ചയോടെ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള ടെക്നിക്കല്‍ പരിശോധനകള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം നല്കാന് കഴിയുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് രണ്ട് ഏജന്‍സികളും ആവശ്യപ്പെട്ടു.