അയര്‍ലന്‍ഡിലെ പ്രമാധമായ 1984 കെറി ബേബീസ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. കെറിയിലെ Cahersiveen ല്‍ White Strand ബീച്ചില്‍ പിഞ്ചുകുഞ്ഞിനെ (ജോണ്‍) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് 38 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് നടക്കുന്നത്.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു പുരുഷനെയും, 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീയെയുമാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തിരിക്കുന്നത്. Munster ല്‍ വച്ചായിരുന്നു ഇവരുടെ അറസ്റ്റ്. നിലവില്‍ ഇരുവരെയും ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.
കേസില്‍ 2018 മുതലായിരുന്നു ഗാര്‍ഡ കെറി ഡിവിഷന്റെ നേതൃത്വത്തില്‍ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കിയത്. ഗാര്‍ഡ ക്രൈം റിവ്യൂ ടീമിന്റെ പിന്തുണയോടെയായിരുന്നു അന്വേഷണം.
പിഞ്ചു ജോണിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ഇതെന്നും, സത്യം കണ്ടെത്തുന്നതിലൂടെ ജോണിന് നീതി നല്കാന് കഴിയുമന്ന് പ്രതീക്ഷിക്കുന്നതായും ഗാര്‍ഡ സൂപ്രണ്ട് Flor Murphy പറഞ്ഞു.
ജോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം നല്കാന് കഴിയുന്നവര്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്നും Flor Murphy ആവശ്യപ്പെട്ടു.