County Tipperary യിലെ ക്ലോൺമെൽ നടന്ന St Patrick’s Day പരേഡിൽ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് തുടർച്ചയായ മൂന്നാം തവണയും വിജയം. മാർച്ച് 17ന് നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റി രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ‘നാനാത്വത്തിലെ ഏകത്വ’മെ ന്നുള്ളതായിരുന്നു പരേഡിന്റെ പ്രമേയം. ഇത്തവണത്തെ പരേഡിൽ ഇന്ത്യൻ സംസ്കാരവും പൈതൃകവും കലയും സമന്യയപിച്ചു കൊണ്ടുള്ള വർണ്ണാഭമായ ദൃശ്യ വിരുന്നാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കിയത്. ക്ലാസിക്കൽ നൃത്തത്തിന്റെ ദൃശ്യസൗകുമാര്യത്തോടൊപ്പം പഞ്ചാബി സംഗീതത്തിന്റെ താളവും ചടുലതയും ചേർത്ത് ഒരുക്കിയ ദൃശ്യവിസ്മയം ആയിരക്കണക്കിന് കാണികളുടെ മനം കവരുന്നതായിരുന്നു. കമ്മ്യൂണിറ്റി പ്രസിഡന്റ് ലിജോ ജോസഫ് ന്റെ നേതൃത്വത്തിൽ നടന്ന പരേഡിലെ തുടർച്ചയായ വിജയം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് തന്നെ അഭിമാനമാണ്.
