സെന്റ് പാട്രിക്സ് ദിനത്തോടനുബന്ധിച്ച് Tipperary ലെ Cashel ല്‍ നടന്ന പരേഡില്‍ BEST WALKING GROUP അവാര്‍ഡ് കരസ്ഥമാക്കി സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ്. ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അടങ്ങുന്നതായിരുന്നു പുരസ്കാരം.
പരേഡിന്റെ ഭാഗമാവുന്നതിനായി തങ്ങളെ ക്ഷണിച്ച പരേഡ് കമ്മിറ്റിക്കും, FICI (Federation of Indian Communities in Ireland) യ്ക്കും, എല്ലാവിധ പിന്തുണയും നല്കിയ Cashel നിവാസികള്‍ക്കും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുന്നതായി സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.
