അയര്‍ലന്‍ഡ്-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറും, യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. അയലന്‍ഡ് പ്രധാനമന്ത്രിയുടെ സെന്റ് പാട്രിക്സ് ഡേ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
അടുത്ത മാസം നടക്കാനിരിക്കുന്ന ജോ ബൈഡന്റ് അയര്‍ലന്‍ഡ് സന്ദര്‍ശനമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഉക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയെ എതിര്‍ക്കുന്നതില്‍ ഒരുമിച്ച് നിന്നതിന് അയര്‍ലന്‍ഡിനെ ജോ ബൈഡന് അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കഴിഞ്ഞ ദിവസം നടന്നു.
യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായു കഴിഞ്ഞ ദിവസം ലിയോ വരദ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. LGBT അവകാശങ്ങള്‍ക്കായി കമലാ ഹാരിസും, യുഎസും നടത്തുന്ന ഇടപെടലുകള്‍ക്ക് ലിയോ വരദ്കര്‍ നന്ദി അറിയിച്ചു.
