RTE യി ലെ ലൈവ് ടി.വി ചാറ്റ് ഷോ ആയ The Late Late Show യുടെ അവതാരകസ്ഥാനത്തുനിന്നും Ryan Tubridy പടിയിറങ്ങുന്നു. ഈ സീസണ്‍ അവസാനത്തോടെ അദ്ദേഹം പരിപാടിയുടെ അവതാരകസ്ഥാനത്തു നിന്നും മാറുമെന്ന് RTE അറിയിച്ചു. പതിനാല് വര്‍ഷം തുടര്‍ച്ചയായി he Late Late Show യില്‍ അവതാരസ്ഥാനം വഹിച്ചതിന് ശേഷമാണ് Ryan Tubridy പടിയിറങ്ങുന്നത്.
ഷോയുടെ പ്രൊഡ്യൂസര്‍മാര്‍, റിസേര്‍ച്ചര്‍മാര്‍, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, മറ്റു എക്സിക്യൂട്ടീവുകള്‍ക്കും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുന്നതായി Ryan Tubridy പറഞ്ഞു. ഷോയോട് ആഭിമുഖ്യം കാണിച്ച പ്രേക്ഷകരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
അയര്‍ലന്‍ഡില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 30 മില്യണ്‍ യൂറോയോളവും, അതില്‍ കുട്ടികള്‍ക്കായി 15 മില്യണ്‍ യൂറോയോളവും സമാഹരിക്കാന്‍ കഴിഞ്ഞു എന്നത് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങളാണ്. ആളുകള്‍ നന്ദി അറിയിക്കുമ്പോഴും, അഭിനന്ദിക്കുമ്പോഴും പലപ്പോഴും അത് തന്റെ ഹൃദയത്തില്‍ തൊട്ടിരുന്നതായും Ryan Tubridy പറഞ്ഞു. എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് കൂടെ നിന്ന തന്റെ പെണ്‍മക്കളോടും, കുടുംബത്തോടും നന്ദി അറിയിക്കുകയാണെന്നും Ryan Tubridy കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മെയ് 26 നാണ് Ryan Tubridy തന്റെ അവസാന എപ്പിസോഡ് അവതരിപ്പിക്കുക. അതേസമയം പരിപാടിയുടെ തുടര്‍ന്നുള്ള അവതാരകന്‍ ആരായിരിക്കും എന്നത് സംബന്ധിച്ച് ചാനല്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമ്മര്‍ അവസാനത്തോടെ ഇതുസംബന്ധിച്ച അറിയിപ്പുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. ടെലിവിഷന്‍ ചാനലിലെ പരിപാടിയുടെ അവതാരകസ്ഥാനത്തു നിന്നും പിന്‍മാറുമെങ്കിലും RTE റേഡിയോ ചാനില്‍ അവതരിപ്പിക്കുന്ന പരിപാടി അദ്ദേഹം തുടരും. തന്റെ ഭാവി പരിപാടികള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും Ryan Tubridy പറഞ്ഞു.