ഓസ്കാറിൽ ഇന്ത്യക്ക് ‘ഇരട്ടത്തിളക്കം’ ; ‘നാട്ടു-നാട്ടു’വിനും, ‘ദി എലിഫന്റ് വിസ്പറേഴ്സിനും’ പുരസ്കാരം

95 ാമത് ഓസ്കാര്‍ വേദിയില്‍ തിളങ്ങി ഇന്ത്യ. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ RRR എന്ന ചിത്രത്തിലെ ‘നാട്ടു- നാട്ടു’ എന്ന ഗാനവും, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ‘ദി എലഫെന്റ് വിസപറേഴ്സുമാണ്’ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്.

എംഎം കീരവാണി സംഗീതം നിര്‍വ്വഹിച്ച പാട്ടിൻ്റെ വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ് .കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഇതിനകം തന്നെ നേടിയ ഗാനമായിരുന്നു നാട്ടു-നാട്ടു. ഗാനരചയിതാവ് ചന്ദ്രബോസിനൊപ്പമായിരുന്നു കീരവാണി ഓസ്കാര്‍ പുരസ്കാരം സ്വീകരിച്ചത്. പുരസ്കാരം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓസ്കാര്‍ വേദിയില്‍ അവതരിപ്പിച്ച നാട്ടു-നാട്ടു എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരവും ഏറെ ശ്രദ്ധേയമായി.

ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെയാണ് 95 ാമത് ഓസ്കർവേദിയിൽ ഇന്ത്യ ആദ്യം സാന്നിദ്ധ്യമറിയിച്ചത്. അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി പാപ്പാൻ ദമ്പതികളെക്കുറിച്ചുള്ളതാണ് ചിത്രത്തിൻ്റെ പ്രമേയം. 2017 മേയ് 26ന് മുതുമലയിലെ തെപ്പക്കാട്ടിലെത്തിയ രഘു എന്ന ആനയും ദമ്പതികളും തമ്മിലുള്ള നിരുപാധികമായ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും മനോഹരമായ കഥയാണ് ചിത്രത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: