അയര്‍ലന്‍ഡുകാരനായതിന്റെ പേരില്‍ ലണ്ടനില്‍ വച്ച് തനിക്കും മകനും ക്രൂരമായ വംശീയ ആക്രമണത്തിന് ഇരയാവേണ്ടി വന്നതായി ഡബ്ലിന്‍ സ്വതന്ത്ര കൗണ്‍സിലര്‍ Nial Ring. ലണ്ടനില്‍ ചെല്‍സിയും-ഡോര്‍ട്മുണ്ടും തമ്മിലുള്ള ഫുട്ബോള്‍ മത്സരം കാണാനായി എത്തിയതായിരുന്നു Nial Ring ഉം മകനായ Emmet ഉം. ആക്രമം നടത്തിയ രണ്ട് ലണ്ടന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
മത്സരശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ലോബിയില്‍ വച്ചായിരുന്നു ഇരുവര്‍ക്കുമെതിരെ അക്രമമുണ്ടായത്. ഒരു ഡ്രിങ്ക്സ് കഴിക്കാനായി മുകളിലേക്ക് പോയ Emmet മായി സമപ്രായക്കാരനായ മറ്റൊരു യുവാവ് അടിപിടി കൂടുകയായിരുന്നുവെന്നും. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഈ യുവാവ് മകന് നേരെ തിരിഞ്ഞതെന്നും Nial Ring പറഞ്ഞു. പലവട്ടം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവര്‍ക്കെതിരെ “Irish pig” എന്നടക്കമുള്ള അസഭ്യവാക്കുകള്‍ പറയുകയും, അയര്‍ലന്‍ഡിലേക്ക് തിരിച്ചുപോവാനായി ആക്രോശിക്കുകയും ചെയ്തു.
നാല്‍പ്പത് വയസ്സുകാരനായ മറ്റൊരാള്‍ പിന്നീട് ഇവിടേക്ക് എത്തിച്ചേര്‍ന്നതോടെ പ്രശ്നം വീണ്ടും വഷളാവുകയായിരുന്നു. നാലോളം ഇംഗ്ലീഷുകാര്‍ ചേര്‍ന്ന് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായും, പിന്നീട് പോലിസെത്തിച്ചേര്‍ന്നതോടെയാണ് തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും Nial Ring പറഞ്ഞു.
കേസുമായി മുന്നോട്ട് പോവാന്‍ ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പോലീസ് തന്നെ ഇതിനായി നിര്‍ദ്ദേശിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ക്കെതിരെ ആക്രമമുണ്ടായതെന്നും, ഇരുവരുടെയും മുഖത്ത് മര്‍ദ്ദിക്കുന്നതും, കസേരയടക്കം എടുത്ത് എറിയുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.