മയോയിലെ വീട്ടിൽ 80 വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ ; ഒരാൾ പിടിയിൽ

മയോയിലെ Castlebar ലെ വീട്ടില്‍ 80 വയസ്സുകാരന്‍ കൊല്ലപ്പെട്ട നിലയില്‍‍. കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു ഇതുസംബന്ധിച്ച് ഗാര്‍ഡയ്ക്കും എമര്‍ജന്‍സി സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും വിവരം ലഭിച്ചത്. ഇവരെത്തുമ്പോള്‍ വീട് കത്തിനശിച്ച നിലയിലായിരുന്നു. അഗ്നിശമനവിഭാഗം തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ നിലവില്‍ Castlebar ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. സംഭവം നടന്ന വീട്ടില്‍ ഗാര്‍ഡ ടെക്നിക്കല്‍ വിഭാഗത്തിന്റെയും സറ്റേറ്റ് പത്തോളജിസ്റ്റിന്റെയും നേതൃത്വത്തിലുള്ള പരിശോധനകളും നടന്നു.

സംഭവത്തിന് സാക്ഷികളായവരോ, ഏതെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവരോ Castlebar ഗാര്‍ഡ സ്റ്റേഷനിലോ(094 903 8200), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 111), ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: