ടിപ്പറിയിലെ ക്ലോൺമൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം നിലവിൽ വന്നു.
ലിജോ ജോസഫ് ( പ്രസിഡൻറ് ), സിൽവി ജോസഫ് ( സെക്രട്ടറി ), ജയേഷ് ചന്ദ്രൻ ( ട്രഷറർ ) & മാത്യു. പി.അഗസ്റ്റിൻ ( ജോയിൻറ് സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിൽ, പുതിയ ജനകീയ സമിതി 2023-2024 കാലഘട്ടത്തിലേക്ക് നിലവിൽ വന്നു.
ക്ലോൺമെലിൻ്റെയും, പ്രാന്ത പ്രദേശങ്ങളിലെയും ഭാരതീയരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച ഉണ്ടായതിനാൽ, എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റക്കെട്ടായി സംഘടനയെ മുന്നോട്ടു നയിക്കാനുള്ള മാർഗരേഖ തയ്യാറാക്കുകയാണ് എന്ന് നവസമിതി അറിയിച്ചു.
കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം, കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രോജക്റ്റിന്റെ ഭാഗമായി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധതരം പരിപാടികളും വിഭാവനം ചെയ്യുന്നുണ്ടെന്ന് സമിതി അറിയിച്ചു.
വിവിധ സമിതികളും അംഗങ്ങളും:-
വർഗീസ് കുട്ടി ജോർജ് ( ജോയിൻറ് ട്രഷറർ), ജിബു തോമസ് (കൾച്ചറൽ കോഡിനേറ്റർ), നിയ മോൾ ബാബു (യൂത്ത് കോർഡിനേറ്റർ), മനു ജോസ് (മീഡിയ കോഡിനേറ്റർ), ക്ലാര ജോർജ് (കിഡ്സ് കോഡിനേറ്റർ), അനൂപ് കെ കരുണാകരൻ, അനുഷ സുബിൻ & റോണി ഫ്രാൻസിസ് എന്നിവർ എക്സിക്യൂട്ടീവ് മെമ്പർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
വിശദവിവരങ്ങൾക്ക്:-
ലിജോ ജോസഫ് (+353879096246)
മാത്യു പി അഗസ്റ്റിൻ (+353 89 468 7808)
ജിബു തോമസ് (+353 87 464 4343).
റോണി ഫ്രാൻസിസ് (+353 89 411 2129)