മൈൻഡ് അയർലണ്ടിന്റെ ( മലയാളി ഇന്ത്യൻസ് അയർലൻഡ് ) ആഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന മെഗാമേളയുടെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും ഈവരുന്ന ഫെബ്രുവരി 6ആം തീയതി ആഷ്‌ബോൺ ഡോനാമോർ GAA club ഇൽ നടത്തപ്പെടുന്നു.
വിവിധ പ്രായപരുതിയിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം ഫുട്ബോൾ പ്രേമികളായ ഐറിഷ്മലയാളി സമൂഖം ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
അതിനോടൊപ്പംതന്നെ മുതിർന്നവർക്കായി, ഗൃഹാതുരത്വം ഉണർത്തുന്ന, വാശിയുടെയും സഹൃദത്തിന്റെയും അടയാളമായ ചീട്ടുകളിയും (28) നടത്തുന്നതാണ്. രണ്ടു പേരടങ്ങുന്ന ടീമായി നടക്കുന്ന മത്സരത്തിൽ ഒന്നാംസമ്മാനസമായി €300യും, രണ്ടാംസമ്മാനമായി €200യും, മൂന്നാംസമ്മാനമായി €100യും നൽകുന്നതാണ്.
ജൂണിൽ നടക്കുന്ന മൈൻഡ് മെഗാമേള യുടെ ഭാഗമായി നടത്തുന്ന വിവിധയിനം കലാകായിക മത്സരങ്ങളുടെ തുടക്കമാണ് ഫെബ്രുവരി 6ആം തീയതി നടക്കുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരവും മുതിർന്നവരുടെ ചീട്ടുകളി മത്സരവും.
മൈൻഡ് മെഗാമേളയും അതിനോടനുബന്ധിച്ചു നടത്തുന്ന എല്ലാ പരിപാടികളുടെയും ലാഭം ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലൻഡിന് (CHI Temple Street) നല്കപ്പെടുന്നതാണ്.
ആയതിനാൽ മേൽപ്പറഞ്ഞ മത്സരങ്ങളിലും വരാനിരിക്കുന്ന മത്സരങ്ങളിലും ഐറിഷ് മലയാളി സമൂഹത്തിന്റെ എല്ലാവിധ സഹരണവും പിന്തുണയും ഉണ്ടആകുമെന്ന് മൈൻഡ് കമ്മറ്റി വിശ്വസിക്കുന്നു.
