ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് താമരശേരി രൂപതയിലെ കൂടരഞ്ഞി, പനമ്പ്ലാവ്, നൂറംന്തോട്, കോടംചേരി, പാറോപടി, തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സോഷ്യോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചു. താമരശേരി രൂപതയിലെ സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിലും, കാരുണ്യ ഭവൻ ഡയറക്ടറായും,, രൂപതാ ഫൈനാൻസ് കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി ഫരിദാബാദ് രൂപതയിലും സൗദി അറേബ്യയിലും വൈദീകനായി ശുശ്രൂഷചെയ്തു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് നാഷണൽ കോർഡിനേറ്ററുടെ ദൗത്യം. കഴിഞ്ഞ മൂന്ന് വർഷം നാഷണൽ കോർഡിനേറ്ററായി പ്രവർത്തിച്ചുവന്ന ഫാ. ക്ലമൻ്റ് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്ററായി നിയമിതനായ ഒഴുവിലാണു നിയമനം.