യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് Ursula von der Leyen ഇന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിന്‍ സന്ദര്‍ശിക്കും. അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയന് അംഗമായിട്ട് 50 വര്‍ഷങ്ങള്‍ തികയാനിരിക്കെയാണ് ഇ.യു കമ്മീഷന് പ്രസിഡന്റിന്റെ സന്ദര്‍ശനം. ഇന്ന് നടക്കുന്ന പാര്‍ലിമെന്റിലെ ഇരുസഭകളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്ത് Ursula von der Leyen സംസാരിക്കും.
അയര്‍ലന്‍ഡ് പ്രസിഡന്റ് Michael D Higgins മായും, പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിനുമായും ഇ.യു കമ്മീഷന് പ്രസിഡന്റ് ഇന്ന് ചര്‍ച്ച നടത്തും. ഉക്രൈന് യുദ്ധവും, ഊര്‍ജ്ജ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാവും ചര്‍ച്ചയിലെ മുഖ്യവിഷയങ്ങളാവുക. യൂറോപ്യന്‍ യൂണിയന്-ആഗോള സമ്പദ്വ്യവസ്ഥ,യു.എസ്, യുകെ അടക്കമുള്ള സഖ്യകക്ഷികളുമായുള്ള ഇ.യു ബന്ധം എന്നിവയും ചര്‍ച്ച ചെയ്യപ്പെടും.
ഇത് രണ്ടാം തവണയാണ് ഒരു യൂറോപ്യന്‍ കമ്മഷന് പ്രസിഡന്റ് Oireachtas നെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. 2018 ല്‍ Jean-Claude Juncker ഇ.യു കമ്മീഷന് പ്രസിഡന്റായിരുന്ന സമയത്ത് അയര്‍ലന്‍ഡ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.