ഐറിഷ് സ്വതന്ത്രരാഷ്ട്രം സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികത്തോടനബന്ധിച്ച് പ്രത്യേക സ്വര്‍ണ്ണനാണയം പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക്. നൂറ് യൂറോയുടെ സ്വര്‍ണ്ണനാണയമാണ് പുറത്തിറക്കിയത്. 999.9 സ്വര്‍ണ്ണത്തില്‍ തീര്‍ത്തിരിക്കുന്ന ഈ സ്പെഷ്യല്‍ നാണയത്തിന്റെ വില 1225 യൂറോയാണ്.
ആകെ 750 നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുക. നവംബര്‍ 30 മുതല്‍ www.collectorcoins.ie എന്ന വെബ്സൈറ്റ് വഴി നാണയം ലഭ്യമാവും. Mary Gregoriy രൂപകല്പന ചെയ്തിരിക്കുന്ന ഈ നാണയം നാഷണല്‍ ലൈബ്രറി ഓഫ് അയര്‍ലന്‍ഡില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ Paschal Donohoe യും, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ Gabriel Makhlouf യും ചേര്‍ന്നാണ് പുറത്തിറക്കിയത്. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ അടയാളപ്പെടുത്ത ഈ നാണയത്തിന് വന്‍ തോതില്‍ ആവശ്യക്കാരുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ സംസാരിക്കവേ Gabriel Makhlouf പറഞ്ഞു.
ഇതിനുമുന്‍പ് 2016 ല്‍ Easter Rising ന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചും, 2019 ല്‍ Dáil Éireann ന്റെ നൂറാം വാര്ഷികത്തോടനുബന്ധിച്ചുമായിരുന്നു അയര്‍ലന്‍ഡ് പ്രത്യേകം സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയത്.